വാളയാർ കേസിലെ പ്രോസിക്യൂട്ടറെ സർക്കാർ പുറത്താക്കി

Jaihind News Bureau
Monday, November 18, 2019

വാളയാർ കേസ് നടത്തിപ്പിൽ വീഴ്ച വരുത്തിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ലതാ ജയരാജിനെ പുറത്താക്കി. ഇത് സംബന്ധിച്ച ഉത്തരവിൽ ഇന്ന് രാവിലെ ഒപ്പ് വച്ചുവെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. വാളയാറിൽ നടന്നത് കൊലപാതകമാണ്. കേസ് രജിസ്റ്റർ ചെയ്തതിനാൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

വാളയാർ കേസ് നടത്തിപ്പിൽ പൊലീസിനും, സർക്കാരിനും ഗുരുതര വീഴ്ച പറ്റിയെന്നായിരിന്നു പ്രതിപക്ഷ ആരോപണം. വാളയാർ കേസിൽ പൊലീസിന്‍റെയും പ്രോസിക്യൂഷൻ വീഴ്ചകൾ ഉണ്ടായി എന്ന ആക്ഷേപം പരിശോധിച്ച് വരുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.കേസിൽ വീഴ്ച വരുത്തിയ സർക്കാർ അഭിഭാഷകക്കെതിരെ നടപടി സ്വീകരിച്ചതായുംം മുഖ്യമന്ത്രി വ്യക്തമാക്കി.

കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യം പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.

എന്നാൽ വാളയാർ കേസിൽ സ്വമേധയ പുനരന്വേഷണത്തിന് ഉത്തരവിടാനാവില്ല എന്ന നിയമോപദേശമാണ് സർക്കാരിന് കിട്ടിയതെന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ചു നിന്നു. രാഷ്ട്രീയ കാരണങ്ങളാൽ പല ഇരകൾക്കും നീതി നിഷേധിക്കപെടുന്നത് തുടർക്കഥയാണെന്ന് വി ടി ബൽറാം ആരോപിച്ചു. എന്നാൽ, കേസിന്‍റെ ഒരു ഘട്ടത്തിലും പാർട്ടി ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി