ഇത്തവണ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം; പഞ്ചാബ് കോണ്‍ഗ്രസ് തൂത്തുവാരും; കേരളവും കോണ്‍ഗ്രസിന് നൊപ്പം : പാര്‍ത്ഥാദാസിന്‍റെ പ്രവചനം

വരുന്ന തെരഞ്ഞെടുപ്പില്‍ 543 ലോക്സഭാ സീറ്റുകളില്‍ 296 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും പഞ്ചാബ് കോണ്‍ഗ്രസ് തൂത്തുവാരുമെന്നും പ്രവചനം.  ഇത്തവണ ജനങ്ങള്‍ കോണ്‍ഗ്രസിന് ഒപ്പമായിരിക്കുമെന്നാണ് ചാണക്യയിലെ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ പാര്‍ത്ഥദാസിന്‍റെ പ്രവചനം. യുപിയില്‍ ബിജെപി തകര്‍ന്ന് അടിയുമെന്നും അദ്ദേഹം സര്‍വ്വെകളെ അടിസ്ഥാനപ്പെടുത്തി പറയുന്നു.

പുല്‍വാമ ആക്രമണവും പ്രത്യാക്രമണവും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ഉപയോഗിക്കുന്നത്  ബിജെപിയുടെയും മോദിയുടെയും ജനപ്രീതി ഉയര്‍ത്തുന്ന എന്ന രീതിയിലുള്ള സര്‍വ്വേ ഫലങ്ങളാണ് പൊതുവേ സോഷ്യല്‍ മീഡിയയില്‍ കണ്ടുവരുന്നതെങ്കിലും  ഈ സര്‍വേകളെയെല്ലാം തള്ളുന്നതാണ് ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ ഗവേഷണ സ്ഥാപനമായ ചാണക്യയിലെ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ പാര്‍ത്ഥദാസിന്‍റെ പ്രവചനം.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്തിലുള്ള യുപിഎ വന്‍ നേട്ടമുണ്ടാക്കുമെന്ന് പാര്‍ത്ഥദാസ് പറയുന്നു. ആകെയുളള 543 ലോക്സഭാ സീറ്റുകളില്‍ 296 സീറ്റുകളും നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും എന്ന് അദ്ദേഹം പറയുന്നു.  എന്‍ഡിഎയ്ക്ക് 247 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളൂ.

പഞ്ചാബ് പൂര്‍ണ്ണമായും കോണ്‍ഗ്രസിനെത്തു തൂത്തുവാരുമെന്നും പ്രവചനം . 13ല്‍ ഒറ്റ സീറ്റ് പോലും ബിജെപിക്ക് ലഭിക്കില്ല.  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് സമഗ്ര വിജയമാകും സംസ്ഥാനത്തുണ്ടാകുകയെന്നും അദ്ദേഹം പറയുന്നു.

കേരളത്തിലും ഝാര്‍ഖണ്ഡിലും കോണ്‍ഗ്രസിന് അനുകൂല ഘടകമായിരിക്കുമെന്നും പാര്‍ത്ഥദാസിന്‍റെ പ്രവചനം പറയുന്നു.  കേരളത്തിലെ 20 സീറ്റുകളില്‍ 15 എണ്ണത്തില്‍ യുഡിഎഫും 5 എണ്ണത്തില്‍ എല്‍ഡിഎഫും വിജയിക്കുമെന്ന് പറയുന്ന പാര്‍ത്ഥദാസ്  ബിജെപിക്ക് കേരളത്തില്‍ സീറ്റൊന്നും ലഭിക്കില്ലെന്നും പ്രവചിക്കുന്നു.

ഝാര്‍ഖണ്ഡില്‍ ആകെയുളള 14 സീറ്റുകളില്‍ 9 എണ്ണവും നേടി കോണ്‍ഗ്രസ് മുന്നിലെത്തുമെന്നും  ബിജെപിക്ക്  5 സീറ്റ് മാത്രമാകും ലഭിക്കുന്നകയെന്നും പാര്‍ത്ഥദാസ് പറയുന്നു.

കര്‍ണാടകയിലും ഗോവയിലും ഇരുവരും ഒപ്പത്തിനൊപ്പമാണ്. 28ല്‍ 14 സീറ്റുകളില്‍ കോണ്‍ഗ്രസും 14ല്‍ ബിജെപിയും വിജയം കാണുമെന്ന് പറയുന്ന പ്രവചനങ്ങളില്‍ ഗോവയില്‍ തുല്യരായിരിക്കുമെന്ന് സര്‍വ്വേ പറയുന്നു. ഗോവയിലെ രണ്ട് സീറ്റുകളില്‍ ഓരോന്ന് വീതം കോണ്‍ഗ്രസും ബിജെപിയും പങ്കിട്ടെടുക്കും.

തമിഴ്‌നാട്ടിലെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് വലിയ മുന്നേറ്റം നടത്താന്‍ പറ്റുമെന്നും  പറയുന്നു.  ആകെയുളള 40 സീറ്റുകളില്‍ 36 എണ്ണവും പിടിച്ചെടുക്കും. തമിഴ്‌നാട്ടില്‍ നിരാശയായിരിക്കും ബിജെപിക്ക് ഫലമെന്നും സര്‍വ്വേ പറയുന്നു. തമിഴ്‌നാട്ടില്‍ വേരുറപ്പിക്കുന്നതിന്‍റെ ഭാഗമായി ഒരുക്കിയ സഖ്യം പൂര്‍ണപരാജയമാകുമെന്നും സര്‍വ്വേ വിശകലനം ചെയ്യുന്നു.

ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ബിജെപി തകര്‍ന്നടിയുമെന്നാണ് സര്‍വ്വേ ഫലം പറയുന്നത്. കഴിഞ്ഞ തവണ ആകെയുള്ള 80 സീറ്റുകളില്‍ 71 എണ്ണം നേടിയിരുന്നുവെങ്കില്‍ അത് 25 സീറ്റായി ചുരുങ്ങുമെന്ന് സര്‍വ്വേ പറയുന്നു.

ഹിമാചല്‍ പ്രദേശിലെ 4 സീറ്റുകളില്‍ 3 ബിജെപിക്കും 1 കോണ്‍ഗ്രസിനും ലഭിക്കും. ഉത്തരാഖണ്ഡിലെ 5 സീറ്റുകളില്‍ 4 എണ്ണത്തില്‍ ബിജെപി വിജയിക്കുമ്പോള്‍ ഒരു സീറ്റ് മാത്രമേ കോണ്‍ഗ്രസിന് ലഭിക്കുകയുളളൂ.

കശ്മീരും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് സര്‍വ്വെ പറയുന്നു. 6 സീറ്റുകളില്‍ 4 എണ്ണം കോണ്‍ഗ്രസും 2 എണ്ണം ബിജെപിയും നേടുമെന്നാണ് പ്രവചനം.

ബിജെപിയില്‍ നിന്ന് ഡല്‍ഹി കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നും സര്‍വ്വെ പ്രവചിക്കുന്നു. ആകെയുളള 7ല്‍ 6 ഉം കോണ്‍ഗ്രസ് നേടുമ്പോള്‍ ബിജെപി ഒരു സീറ്റിലൊതുങ്ങുമെന്നും പാര്‍ഥ ദാസ് പറയുന്നു.

Comments (0)
Add Comment