രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

Jaihind Webdesk
Sunday, March 24, 2019

രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാവാൻ സാധ്യത. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി നേതാക്കൾ പ്രതികരിച്ചു. ദക്ഷിണേന്ത്യൻ പിസിസികളിൽ നിന്ന് രാഹുൽഗാന്ധി അവരുടെ സംസ്ഥാനങ്ങളിൽ മത്സരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട് എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ്ങ് സുർജേവാല ട്വീറ്റ് ചെയ്തു. ലക്ഷകണക്കിന് കോൺഗ്രസ് പ്രവർത്തകർ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.

കർണാടക, തമിഴ്‌നാട്, കേരള പിസിസികൾ ആണ് ആവശ്യം ഉന്നയിച്ചത്. അവരുടെ വികാരത്തെ പാർട്ടി ബഹുമാനിക്കുന്നു.
രാഹുൽഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് തീരുമാനമെടുക്കുമെന്നും സുർജേവാല ട്വിറ്ററിൽ പറഞ്ഞു.