‘രാഹുലിന്‍റെ പ്രിയപ്പെട്ട വയനാട്ടിലേക്ക് പ്രിയങ്ക; ചരിത്ര ഭൂരിപക്ഷത്തില്‍ കേരളത്തിന്‍റെ പ്രിയങ്കരിയാകും’

 

വയനാട്ടിലേക്ക് പ്രിയങ്കാ ഗാന്ധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഹുലിന് ഏറ്റവും പ്രിയപ്പെട്ട വയനാട്ടില്‍ അതിലും പ്രിയപ്പെട്ട പ്രിയങ്കയെ ആണ് നിയോഗിച്ചിരിക്കുന്നത്. ചരിത്ര ഭൂരിപക്ഷത്തിൽ പ്രിയങ്ക കേരളത്തിന്‍റെ പ്രിയങ്കരിയാകുമെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതിപക്ഷ നേതാവിന്‍റെ ഫോസ്ബുക്ക് പോസ്റ്റ്:

“വയനാട് പോരാടാനുള്ള ഊർജ്ജം തന്നു,
ജീവിതകാലം മുഴുവൻ മനസിലുണ്ടാകും ”
രാഹുൽ ഗാന്ധി

അത്രമേൽ പ്രിയപ്പെട്ട വയനാട്ടിൽ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്കയെ ആണ് രാഹുലും പാർട്ടിയും നിയോഗിക്കുന്നത്.
വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിക്ക് സ്വാഗതം.
ചരിത്ര ഭൂരിപക്ഷത്തിൽ പ്രിയങ്ക കേരളത്തിൻ്റെ പ്രിയങ്കരിയാകും

Comments (0)
Add Comment