കന്നിയങ്കം ജോറാക്കാന്‍ പ്രിയങ്ക; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടില്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഒപ്പമെത്തും

 

കല്‍പ്പറ്റ: പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും അതും കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാന്‍.വൈകീട്ടോടെ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക മണ്ഡലത്തിലെത്തും.ഇരുവരും ബത്തേരിയില്‍ എത്തുക മൈസൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ്.സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ വയനാട്ടില്‍ എത്തും. പ്രിയങ്കയുടെ പത്രികാസമര്‍പ്പണം രണ്ട് കിലോമീറ്റര്‍ റോഡ്‌ഷോയോടെയാവും.നാളത്തെ റോഡ് ഷോ പരമാവധി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് വന്‍വിജയമാകാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.

രാജ്യതലസ്ഥാനത്തും വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് ആവേശമെത്തി. പ്രിയങ്ക ഗാന്ധിയുടെ നൂറുകണക്കിന് പോസ്റ്ററുകള്‍ ഡല്‍ഹിയില്‍
പലയിടങ്ങളിലായി പതിച്ചു. പ്രചാരണത്തിനായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പ്രവര്‍ത്തകരും ഉടന്‍ വയനാട്ടിലേക്ക് തിരിക്കും.

Comments (0)
Add Comment