മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച കുട്ടികളെ വിലക്കി പ്രിയങ്ക : വീഡിയോ തരംഗമാകുന്നു

പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടെ അമേത്തിയിൽ കുട്ടികൾക്കൊപ്പം ചെലവിടുന്ന മനോഹര നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു പ്രിയങ്ക. പ്രിയങ്കയെ അടുത്തുകണ്ടതോടെ ആവേശത്തില്‍ കുട്ടികള്‍ ചൗക്കീദാർ ചോർ ഹേ എന്ന മുദ്രാവാക്യം വിളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പുഞ്ചിരിയോടെ ഇത് കേട്ട് നില്‍ക്കുന്ന പ്രിയങ്ക പക്ഷേ ആവേശം കയറി കുട്ടികള്‍ പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചതോടെ വായപൊത്തുന്നതും പിന്നീട് അവരെ സ്നേഹപൂര്‍വ്വം വിലക്കുകയും ചെയ്യുന്നു. ഇത്തരം മുദ്രാവാക്യങ്ങള്‍ വേണ്ടെന്നും നല്ല മുദ്രാവാക്യങ്ങൾ മാത്രം വിളിക്കണമെന്നും നല്ലകുട്ടികളായിരിക്കണമെന്നും പ്രിയങ്ക സ്നേഹപൂര്‍വ്വം കുട്ടികളെ ഉപദേശിക്കുന്നു. തുടർന്ന് കുട്ടികൾ രാഹുൽ ഗാന്ധി സിന്ദാബാദ് എന്ന മുദ്രാവാക‌്യം വിളിക്കുന്നതും കേൾക്കാം.

മുതിര്‍ന്നവരോടുള്ള ബഹുമാനവും കുട്ടികളോടുള്ള സ്നേഹവും എല്ലാം ഉള്‍ക്കൊള്ളുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

https://youtu.be/H-lkI9-c0G4

priyanka gandhi
Comments (0)
Add Comment