പ്രിയങ്ക ഗാന്ധി കേരളത്തില്‍; കണ്ണൂരിൽ ആവേശകരമായ സ്വീകരണം

webdesk
Saturday, April 20, 2019

എ ഐ സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് കണ്ണൂരിൽ ഹൃദ്യമായ സ്വീകരണം. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കൾ പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു.

പ്രത്യേക വിമാനത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കണ്ണൂരിലെത്തിയത്. കനത്ത സുരക്ഷയാണ് പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് കണ്ണൂർ വിമാനത്താവളത്തിൽ ഒരുക്കിയത്. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ പ്രിയങ്ക ഗാന്ധിയെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഡിസിസി പ്രസിഡൻറ് സതീശൻ പാച്ചേനി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

എം എൽ എ മാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, കെ പി സി സി ഭാരവാഹികളായ വി.എ നാരായണൻ, സജി ജോസഫ് , മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്‍റ് രജനി രമാനന്ദ് തുടങ്ങിയവരും പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാനെത്തിയിരുന്നു.തുടർന്ന് അഞ്ച് മിനുട്ടോളം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ശേഷം പ്രിയങ്ക ഗാന്ധി മാനന്തവാടിയിലേക്ക് യാത്ര തിരിച്ചു.[yop_poll id=2]