പ്രിയങ്ക ഗാന്ധി വാരണാസിയിലെത്തി; സോൻഭദ്രയിൽ എത്തുന്ന പ്രിയങ്ക വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തും

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരണാസിയിലെത്തി. സോൻഭദ്രയിലേയ്ക്കുള്ള യാത്ര മധ്യേ ആണ് പ്രിയങ്ക വാരണാസിയിലെത്തിയത്. ഉച്ച തിരിഞ്ഞ് സോൻഭദ്രയിൽ എത്തുന്ന പ്രിയങ്ക വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തും.

നേരത്തെ പ്രിയങ്ക സോൻഭദ്ര സന്ദർശിക്കാനെത്തിയപ്പോൾ മണിക്കൂറുകൾക്ക് മുമ്പ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പ്രിയങ്ക ഗാന്ധിയെ തടയുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയുടെ ധനസഹായം കോൺഗ്രസ് കൈമാറിയിരുന്നു.

ജൂൺ 17നാണ് ഖൊരാവൽ ഗ്രാമത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഗോന്ദ് ഗോത്രവർഗക്കാരും ഗ്രാമമുഖ്യൻ യഗ്യദത്തയും തമ്മിലുള്ള ഏറ്റുമുട്ടൽ വെടിവെപ്പിൽ കലാശിച്ചത്.
10 പേർ കൊല്ലപ്പെട്ടിരുന്നു.

priyanka gandhiVaranasisonbhadra
Comments (0)
Add Comment