വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ; രാഹുല്‍ ഗാന്ധിയടക്കം പ്രമുഖ നോക്കള്‍ പ്രിയങ്കക്കൊപ്പം


കല്‍പ്പറ്റ: വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഗംഭീര ആഘോഷമാക്കി കോണ്‍ഗ്രസ്. ന്യൂ ബസ് സ്റ്റാന്റില്‍ നിന്ന് തുറന്ന വാഹനത്തില്‍ വമ്പന്‍ റോഡ് ഷോയുമായാണ് പ്രിയങ്ക പത്രികാ സമര്‍പ്പിക്കാന്‍ കളക്ടറിലേക്ക് എത്തുന്നത്. പ്രിയങ്കയ്‌ക്കൊപ്പം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും,കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയും,പ്രതിപക്ഷ നേതാവ് വി ഡി സതീശനും ,മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയും റോഡ് ഷോയില്‍ പങ്കെടുത്തു.

പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം അതിഗംഭീരമാക്കാന്‍ പ്രവര്‍ത്തകര്‍ സജ്ജമാണ്. വിവിധ ജില്ലകളില്‍ നിന്നടക്കം നൂറ് കണക്കിന് പ്രവര്‍ത്തകരാണ് വയനാട്ടിലേക്ക് എത്തിയിരിക്കുന്നത്. രാവിലെ 11.30 യോടെ കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്ന് റോഡ് ഷോ തുടങ്ങി. സമാപന വേദിയില്‍ പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്ക് ശേഷം ഉച്ചയോടെയാകും പത്രികാ സമര്‍പ്പണം. 5 സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് 3 സെറ്റ് പത്രിക സമര്‍പ്പിക്കും.

രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക തയ്യാറാക്കിയ ഷഹീര്‍ സിങ് അസോസിയേറ്റ്‌സ് തന്നെയാണ് പ്രിയങ്ക ഗാന്ധിയുടെയും പത്രിക തയ്യാറാക്കിയത്.

Comments (0)
Add Comment