പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും ; വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കും


വയനാട് : വയനാട് ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും.ഹെലികോപ്റ്ററില്‍ തമിഴ്‌നാട്ടിലെ നീലഗിരിയിലെത്തുന്ന പ്രിയങ്ക റോഡ്മാര്‍ഗമാണ് വയനാട്ടിലെത്തുന്നത്.

മീനങ്ങാടിയിലും,പനമരത്തും,പൊഴുതനയിലും യോഗങ്ങളില്‍ പ്രിയങ്ക ഗാന്ധി സംസാരിക്കും.നാളെ വയനാട് മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം,കോഴിക്കോട് ജില്ലകളിലെ വിവിധ നിയോജക മണ്ഡലങ്ങളിലാണ് പരിപാടി.

നാളെ രാവിലെ 9.30ന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഈങ്ങാപ്പുഴ,12.30ന് ഏറനാട് നിയോജകമണ്ഡലത്തിലെ തെരട്ടമ്മല്‍, മൂന്ന് മണിക്ക് വണ്ടൂര്‍ നിയോജകമണ്ഡലത്തിലെ മമ്പാടും, നാലരക്ക് നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ
ചുങ്കത്തറയിലും പ്രിയങ്ക  ഗാന്ധി കോര്‍ണര്‍ യോഗങ്ങളില്‍ സംസാരിക്കും.

 

Comments (0)
Add Comment