പുല്‍വാമ രക്തസാക്ഷി വസന്തകുമാറിന്റെ വീട് പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു; ഒപ്പം ശ്രീധന്യയും

Jaihind Webdesk
Sunday, April 21, 2019

വയനാട്: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ ബന്ധുക്കളെ വീട്ടിലെത്തി സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായി ഏറെ നേരം പ്രിയങ്ക ഗാന്ധി സംവദിച്ചു. വസന്തകുമാറിന്റെ ഭാര്യയേയും മക്കളേയും പ്രിയങ്ക ഗാന്ധി ആശ്വസിപ്പിച്ചു.

ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ പാസായ ശ്രീധന്യയും പ്രിയങ്കയെ കാണാന്‍ വസന്തകുമാറിന്റെ വീട്ടില്‍ എത്തിയിരുന്നു. ശ്രീധന്യയെ പ്രിയങ്ക ഗാന്ധി അഭിനന്ദിച്ചു. തുടര്‍ന്ന് ആദിവാസി ഊരിലെ നാട്ടുകാരെയും പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു. ഇന്നലെ തന്നെ പ്രിയങ്ക ഗാന്ധി ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും മഴയും മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാലും ആണ് സന്ദര്‍ശനം ഇന്നത്തേക്ക് നീട്ടിവച്ചത്. ഇന്ന് രാവിലെ തന്നെ പ്രിയങ്ക കേരളത്തില്‍ നിന്ന് മടങ്ങാനാണ് മുമ്പ് തീരുമാനിച്ചതെങ്കിലും പിന്നീട് സമയക്രമം മാറ്റി നിശ്ചയിക്കുകയായിരുന്നു.