‘ഗോഡ്‌സേ ദേശസ്‌നേഹി’: ബി.ജെ.പിയോട് നിലപാട് വ്യക്തമാക്കാന്‍ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഗ്യാസിങ് ടാക്കൂര്‍ ഗാന്ധിജിയുടെ കൊലപാതകി ഗോഡ്‌സെയെ ദേശസ്‌നേഹിയെന്ന് വിളിച്ചതിനെ അപലപിച്ച് പ്രിയങ്ക ഗാന്ധി. ‘ബാപ്പുവിന്റെ കൊലയാളി ദേശഭക്തനോ? ഹേ റാം…. സ്ഥാനാര്‍ത്ഥിയെ അകറ്റി നിര്‍ത്തുന്നത് മതിയാകില്ല.. എന്താണ് ബി.ജെ.പിയുടെ ഇക്കാര്യത്തിലെ നിലപാട്, വ്യക്തമാക്കാന്‍ ധൈര്യമുണ്ടോ? ദേശീയ നേതാക്കള്‍ വ്യക്താക്കണം’ പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രഗ്യാസിങ് ഠാക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കിയതുമുതല്‍ കടുത്ത വിമര്‍ശനങ്ങളാണ് ബി.ജെ.പി ഏറ്റുവാങ്ങുന്നത്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപനം നടന്നതുമുതല്‍ വര്‍ഗ്ഗീയ, ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തിയതാണ് പ്രഗ്യയുടെ പ്രചാരണങ്ങള്‍. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ അനുകൂലിക്കുകയും, മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കരയെ അപമാനിച്ചതിനും പുറമെയാണ്. രാഷ്ട്രപിതാവിന്റെ ഘാതകനെ ദേശസ്‌നേഹിയായി ചിത്രീകരിച്ചുള്ള പരാമര്‍ശം. പിന്നീട് മാപ്പ് പറഞ്ഞ് തടിയൂരാന്‍ പ്രഗ്യ ശ്രമിച്ചെങ്കിലും രാജ്യത്താകെ പ്രതിഷേധം തുടരുകയാണ്. എന്നാല്‍ പ്രഗ്യയുടെ പ്രസ്താവനെ അപലപിക്കുന്നതിനോ പിന്‍വലിക്കാനോ ബി.ജെ.പി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലാ എന്നതും ശ്രദ്ധേയമാണ്.

priyanka gandhi
Comments (0)
Add Comment