മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്കാഗാന്ധി

Jaihind Webdesk
Saturday, April 13, 2019

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി മത്സരിക്കാന്‍ സാധ്യത. മത്സരിക്കാന്‍ സന്നദ്ധത പ്രിയങ്ക ഗാന്ധി ഹൈക്കമാന്റിനെ അറിയിച്ചു. ഇക്കാര്യത്തില്‍ ഹൈക്കമാന്റാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായിരുന്നു. ഇതുസംബന്ധിച്ച് യു.പി ഘടകം ഹൈക്കമാന്റിനോട് ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.  വാരണാസിയില്‍ പ്രിയങ്ക കളത്തിലിറങ്ങിയാല്‍ മോദിക്ക് ശക്തമായ വെല്ലുവിളിയായിരിക്കും നേരിടേണ്ടിവരിക.