വയനാടിന്റെ പ്രിയങ്കരിയാകാന്‍ പ്രിയങ്ക ഗാന്ധി; സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം നാളെ


വയനാട്: വയനാടിന്റെ പ്രയങ്കരിയാകാന്‍ പ്രയങ്ക ഗാന്ധി വയനാട്ടിലെത്തി.വയനാട് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനാണ് വയനാട്ടിലെത്തിയത്.കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക ഗാന്ധി എത്തിയത്.ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍ എത്തും.

നാളെ രാവിലെ 10.30ന് കല്‍പ്പറ്റ പുതിയ ബസ് സറ്റാന്‍ഡ് പരിസരത്തു നിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ പ്രിയങ്ക ഗാന്ധി, സോണിയഗാന്ധി,രാഹുല്‍ ഗാന്ധി എന്നിവര്‍ പങ്കെടുക്കും.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്.

Comments (0)
Add Comment