പ്രിയങ്ക ഗാന്ധിയെ യുപി സര്‍ക്കാരിന് ഭയമോ..? പ്രിയങ്കയുടെ കാര്‍ വീണ്ടും തടഞ്ഞ് യുപി പൊലീസ്

Jaihind News Bureau
Saturday, December 28, 2019

എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കാര്‍ വീണ്ടും യുപി പൊലീസ് തടഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ സദഫ് ജഫാറിന്‍റെ ബന്ധുക്കളെ കാണാന്‍ പോകവെയായിരുന്നു പൊലീസ് നടപടി. ലഖ്‌നൗവിലെ ഗോമതി നഗറില്‍ വച്ചായിരുന്നു പൊലീസ് തടഞ്ഞത്. തുടര്‍ന്ന് കാല്‍നടയായി എത്തിയാണ് പ്രിയങ്ക കൂടിക്കാഴ്ച നടത്തിയത്. അനാവശ്യ ഇടപെടലാണ് പൊലീസ് നടത്തിയതെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. മീററ്റില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും യാത്രയും പൊലീസ് തടഞ്ഞിരുന്നു.