‘യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധ്യാപകരെ വഞ്ചിച്ചു’ ; ഓണറേറിയം വെട്ടിക്കുറച്ച നടപടിക്കെതിരെ പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Sunday, June 30, 2019

ഉത്തർപ്രദേശിൽ യോഗി ആദിത്യനാദിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ സ്കൂൾ അധ്യാപകരുടെ ഓണറേറിയം വെട്ടിക്കുറച്ച തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. 17,000 രൂപ സ്കൂൾ അധ്യാപകർക്ക് നൽകും എന്ന് പറഞ്ഞവരാണ് ഇപ്പോൾ പ്രതിമാസം ലഭിക്കുന്ന 8,470 രൂപയിൽ നിന്നും 7,000 രൂപയിലേക്ക് വെട്ടിക്കുറച്ചതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ഇത് സ്കൂൾ അധ്യാപകർക്ക് നേരെയുള്ള പീഠനമാണെന്നും ഈ വഞ്ചനയ്ക്ക് എന്ത് മറുപടിയാണ് സർക്കാരിന് പറയാനുള്ളതെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ ചോദിച്ചു.