പുതുവത്സരദിനത്തിലും ഗാസയില്‍ കുട്ടികൾ കൊല്ലപ്പെടുന്നു; നമ്മള്‍ ആഘോഷിക്കുമ്പോൾ ഗാസയിലെ സഹോദരങ്ങളെയും വേദനകളെയും കൂടി ഓർക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഗാസയിലെ സഹോദരങ്ങളെയും അവരുടെ വേദനകളെയും കൂടി ഓർക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പുതുവത്സരദിനം ആഘോഷിക്കുമ്പോൾ വേദനയില്‍ കഴിയുന്ന ഗാസയിലെ സഹോദരങ്ങളെ ഓർക്കണം. പുതുവത്സരദിനം നമ്മുടെ കുഞ്ഞുങ്ങൾ ഇവിടെ ആഘോഷിക്കുമ്പോൾ, അവിടെ കുട്ടികൾ നിഷ്‌കരുണം കൊല്ലപ്പെടുന്നുവെന്ന് പ്രിയങ്ക ഗാന്ധി. ജീവിക്കാനുള്ള അവകാശത്തിനും അന്തസ്സിനും സ്വാതന്ത്ര്യത്തിനുമെതിരെ അന്യായയവും മനുഷ്യത്വരഹിതവുമായ ആക്രമണം നേരിടുന്ന ഗാസയിലെ സഹോദരങ്ങളെ നമുക്ക് ഓർക്കാമെന്നും പ്രതിയങ്ക ഗാന്ധി സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു.

അതേസമയം, പുതുവത്സരദിനത്തിലും ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. മധ്യ ഗാസയിലെ അഭയാർഥി ക്യാമ്പുകളും തെക്കൻ ഗാസയിലെ ഖാൻ യൂനിസും ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നത്.

Comments (0)
Add Comment