റായ്ബറേലി/ഉത്തർപ്രദേശ്: കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അയോധ്യ വിധി തിരുത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്രധാനമന്ത്രി പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. സുപ്രീം കോടതി തീരുമാനത്തെ എല്ലാവരും മാനിക്കുന്നുണ്ട്. മറിച്ചുള്ള പ്രചാരണം ശരിയല്ല. ഇതുവരെ ചെയ്തിട്ടുള്ള ആ നിലപാടില്‍ മാറ്റമില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിലെ റായ്ബറേലിയില്‍ തിരഞ്ഞെടുപ്പ് പരിപാടികള്‍ക്കിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി