പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും എതിരായ ബജറ്റ്, സംസ്ഥാനങ്ങളോട് വിവേചനം കാട്ടി: പ്രിയങ്കാ ഗാന്ധി

 

ന്യൂഡല്‍ഹി: ബിജെപി സർക്കാരിന്‍റെ ബജറ്റ് കർഷകർക്കും പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും എതിരെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ബജറ്റിൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് വിവേചനം കാട്ടി. അത് രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനത്തിന് എതിരാണ്. രാജ്യത്തെ ജനങ്ങളോട് ചെയ്യുന്ന എല്ലാ അനീതിക്കെതിരെയും ഇന്ത്യാ സഖ്യം ശക്തമായി പോരാടും. ജനങ്ങളുടെ ശബ്ദം ഉയർത്തുന്നതിനായി നിലകൊള്ളുമെന്നും പ്രിയങ്കാ ഗാന്ധി എക്‌സിൽ കുറിച്ചു.

 

Comments (0)
Add Comment