പ്രിയങ്കയുടെ നേതൃത്വം കോണ്‍ഗ്രസിന് കരുത്തുപകരും

Jaihind Webdesk
Wednesday, January 23, 2019

ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചുകൊണ്ടുള്ള തീരുമാനം. കോണ്‍ഗ്രസ് രാഷ്ട്രീയത്തിനും പ്രത്യേകിച്ച് ഇന്ത്യയുടെ ഹൃദയഭൂമിയിലും കോണ്‍ഗ്രസിന് കരുത്ത് പകരുന്ന തീരുമാനമായിരിക്കുമെന്ന രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രിയങ്കാഗാന്ധിയെ നേതൃനിരയില്‍ കൊണ്ടുവരാന്‍ സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ സാന്നിധ്യം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വിനീതമായ ഇടപെടലുകളും ആരെയും ആകര്‍ഷിക്കാനുള്ള രാഷ്ട്രീയ വ്യക്തിത്വത്തിനും ഉടമയാണ് പ്രിയങ്കഗാന്ധി.

സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും എപ്പോഴും നിറഞ്ഞുനിന്നത് പ്രിയങ്കയായിരുന്നു. പ്രിയങ്കയുടെ നേതൃത്വം കോണ്‍ഗ്രസില്‍ തലമുറമാറ്റത്തിലൂടെ യുവാക്കളെ ആകര്‍ഷിക്കാനും അതുവഴി പാര്‍ട്ടിയുടെ പ്രചരണമേഖലകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പുവേദികളിലും പ്രിയങ്കയുടെ നേതൃത്വം പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.