കൊവിഡ് നിരീക്ഷണത്തില്‍ ; പ്രിയങ്കാ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കി | VIDEO

Jaihind Webdesk
Friday, April 2, 2021

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തില്‍ എത്തില്ല. കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ ഞായറാഴ്ചത്തെ കേരള സന്ദര്‍ശനം റദ്ദാക്കി. ഇന്ന് അസമിലും നാളെ തമിഴ്‌നാട്ടിലും 4ന് കേരളത്തിലുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പര്യടനം. മൂന്ന് ദിവസത്തെ പരിപാടികളും റദ്ദാക്കി. ഇക്കാര്യത്തില്‍ ക്ഷമചോദിച്ചും ആശംസ നേര്‍ന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ വീഡിയോ സന്ദേശം പുറത്തിറക്കി. അതേസമയം പരിശോധനയില്‍ പ്രിയങ്ക ഗാന്ധിക്ക് കൊവിഡ് നെഗറ്റീവാണ്.