‘ധീരരക്തസാക്ഷികള്‍ക്ക് പ്രണാമം, രാജ്യം എന്നും കടപ്പെട്ടിരിക്കും’; കാർഗില്‍ വിജയ് ദിവസത്തില്‍ ധീരജവാന്മാർക്ക് പ്രണാമം അർപ്പിച്ച് പ്രിയങ്കാ ഗാന്ധി

 

ന്യൂഡല്‍ഹി: കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയതിന്‍റെ 25-ാം വാർഷികത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയർപ്പിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. നമ്മുടെ ധീര സൈനികരുടെ ധീരതയെയും വീര്യത്തെയും ത്യാഗത്തെയും ഓർമ്മിപ്പിക്കുന്ന ഇന്ത്യൻ സൈനിക ചരിത്രത്തിലെ സുവർണ്ണ ഏടാണ് കാർഗിൽ വിജയ് ദിവസ്. രാജ്യത്തെ സംരക്ഷിക്കാന്‍ ജീവന്‍ ബലിയർപ്പിച്ച ധീരരക്തസാക്ഷികളോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും പ്രിയങ്കാ ഗാന്ധി കുറിച്ചു.

“നമ്മുടെ ധീര സൈനികരുടെ ധീരതയെയും വീര്യത്തെയും ത്യാഗത്തെയും ഓർമ്മിപ്പിക്കുന്ന ഇന്ത്യൻ സൈനിക ചരിത്രത്തിന്‍റെ സുവർണ്ണ ഏടാണ് കാർഗിൽ വിജയ് ദിവസ്.

കാർഗിൽ യുദ്ധത്തിൽ, അതിജീവിക്കാൻ കഴിയാത്ത സാഹചര്യങ്ങളെ അഭിമുഖീകരിച്ച നമ്മുടെ സൈന്യത്തിലെ ധീരന്മാർ, ശത്രുവിനെ തുരത്താൻ ജീവൻ പണയപ്പെടുത്തി, ഹിമാലയത്തിന്‍റെ ഉയർന്ന കൊടുമുടികളിൽ ത്രിവർണ്ണ പതാക ഉയർത്തി രാജ്യത്തിന് അഭിമാനമായി.

രാജ്യത്തെ സംരക്ഷിക്കാൻ പരമമായ ത്യാഗം സഹിച്ച എല്ലാ ധീര ജവാന്മാർക്കും പ്രണാമം! നമ്മുടെ ധീരരക്തസാക്ഷികളോട് രാജ്യം എന്നും കടപ്പെട്ടിരിക്കും.

ജയ് ഹിന്ദ്!” – പ്രിയങ്കാ ഗാന്ധി കുറിച്ചു.

 

 

Comments (0)
Add Comment