പ്രിയങ്ക ഗാന്ധി കരുത്തയായ വനിത; കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ


വയനാട്: പ്രിയങ്ക ഗാന്ധി കരുത്തയായ വനിതയെന്നും വലിയ ഭൂരിപക്ഷത്തില്‍ പ്രിയങ്കയെ വയനാട്ടിലെ ജനങ്ങള്‍ ജയിപ്പിക്കണമെന്നും കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിയങ്ക ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ഈ അവസരത്തില്‍ വയനാട്ടില്‍ വന്നതില്‍ ഏറെ സന്തോഷമെന്നും ഖര്‍ഗെ പറഞ്ഞു. അതെസമയം പ്രിയങ്ക കരുത്തയായ വനിതായാണെന്നും പര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദം ഇനിയും ഉച്ചത്തില്‍ തന്നെ കേള്‍ക്കുമെന്നും ഖര്‍ഗെ പറഞ്ഞു. പ്രിയങ്കയെ വലിയ ഭൂരിപക്ഷത്തില്‍ ജയിപ്പിക്കണമെന്നും പുതിയ പ്രതീക്ഷയോടെയും ശക്തിയോടെയും ഐക്യത്തോടെയും കൂടി മുന്‍പോട്ട് പോകണമെന്നും ഖര്‍ഗെ അഭ്യര്‍ത്ഥിച്ചു.

പ്രിയങ്ക ശക്തയായ സ്ത്രീയാണെന്നും, ഹത്രാസിലും രാജ്യത്തെമ്പാടും സ്ത്രീകള്‍ക്ക് വേണ്ടി പ്രിയങ്ക മുന്നില്‍നിന്നത് നിങ്ങള്‍ കണ്ടതാണെന്നും വയനാട്ടിലെ വികസനത്തിനും പ്രിയങ്ക മുന്നില്‍ത്തനെയുണ്ടാകുമെന്നും ഖര്‍ഗെ പറഞ്ഞു.

Comments (0)
Add Comment