“രാജ്യം നേരിടുന്ന ഭീകര മാന്ദ്യത്തിന് ഉത്തരവാദി ആര്..?” കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി; സർക്കാരിന്‍റെ മൗനം അപകടകരമെന്നും വിമര്‍ശനം

Jaihind News Bureau
Monday, August 19, 2019

“രാജ്യം നേരിടുന്ന ഭീകര മാന്ദ്യത്തിന് ഉത്തരവാദി ആര്..?” കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സർക്കാരിന്‍റെ മൗനം അപകടകരമെന്നും പ്രിയങ്ക വിമര്‍ശിച്ചു.

രാജ്യം ശക്തമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തിൽ ബിജെപി സർക്കാർ തുടരുന്ന മൗനം അപകടകരമാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. പല കമ്പനികളും അടച്ച് പൂട്ടുകയും ആളുകളെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. മൗനം രാജ്യത്തെ ഈ ഭീകരമായ മാന്ദ്യത്തിന് ആരാണ് ഉത്തരവാദികൾ എന്ന ചോദ്യവും പ്രിയങ്ക ഉന്നയിച്ചിട്ടുണ്ട്.