കരുതലിന്‍റെ കരങ്ങളുമായി പ്രിയങ്കാ ഗാന്ധി; കുരുന്നിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സ്വകാര്യ വിമാനം ഏര്‍പ്പാടാക്കി

ട്യൂമര്‍ ബാധിച്ച കുരുന്നിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സ്വകാര്യ വിമാനം ഏര്‍പ്പാടാക്കി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ട്യൂമര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിന്‍റെ കാര്യം പ്രിയങ്കാ ഗാന്ധി അറിഞ്ഞത്. പ്രയാഗ് രാജിലെ കമല നെഹ്റു ആശുപത്രിയിലായിരുന്നു രണ്ടരവയസുകാരിയായ കുട്ടി ചികിത്സയിലുണ്ടായിരുന്നത്. എത്രയും പെട്ടെന്ന് വിദഗ്ധ ചിക്തിസ ലഭ്യമാക്കിയില്ലെങ്കില്‍ കുഞ്ഞിന്‍റെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന്  ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മാതാപിതാക്കള്‍ എന്തുചെയ്യണമെന്നറിയാതെ നിന്ന വിഷമഘട്ടത്തിലായിരുന്നു പ്രിയങ്കയുടെ കാരുണ്യത്തിന്‍റെയും കരുതലിന്‍റേയും ഇടപെടലുണ്ടായത്.

കുഞ്ഞിന്‍റെ രോഗവിവരം അറിഞ്ഞ കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയാണ് പ്രിയങ്ക ഗാന്ധിയെ ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് അടിയന്തരമായി പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലുണ്ടാവുകയായിരുന്നു. കുരുന്നിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കാമെന്ന് പ്രിയങ്ക അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ എയിംസിലെത്തിക്കാനായി സ്വകാര്യ വിമാനം ഏര്‍പ്പാടാക്കി. തുടര്‍ന്ന് കുഞ്ഞിനെയും കുടുംബത്തെയും കൊണ്ട് വിമാനം ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക്. കോണ്‍ഗ്രസ് നേതാക്കളായ മുഹമ്മദ് അസ്ഹറുദീനും ഹാര്‍ദിക് പട്ടേലും വിമാനത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. എയിംസില്‍ വിദഗ്ധ പരിചരണത്തിലാണ് കുട്ടി ഇപ്പോള്‍.

baby Girlpriyanka gandhi
Comments (0)
Add Comment