കർഷകരെ വാഹനം കയറ്റി കൊന്നവരെ എന്തുകൊണ്ട് കസ്റ്റഡിയിലെടുത്തില്ല ? : നിരാഹാര സമരം തുടങ്ങി പ്രിയങ്ക ഗാന്ധി

Jaihind Webdesk
Tuesday, October 5, 2021

ന്യൂഡല്‍ഹി : ലഖിംപൂരില്‍ സമരം ചെയ്തിരുന്ന കർഷകരെ വാഹനം കയറ്റി കൊന്നവരെ എന്ത് കൊണ്ട് ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രിയങ്കാ ഗാന്ധി. സർക്കാർ നടപടിയില്‍ പ്രതിഷേധിച്ച് പ്രിയങ്ക പൊലീസ് കസ്റ്റഡിയി‍ല്‍ നിരാഹാരം തുടങ്ങി. കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ  സന്ദർശിക്കാന്‍ എത്തിയ എന്നെ കഴിഞ്ഞ 28 മണിക്കുറിലേറെ ആയി എഫ്ഐആറോ വാറന്‍റോ ഇല്ലാതെ പൊലീസ് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്നും പ്രിയങ്ക ട്വിറ്ററിലൂടെ മോദിയോട് പറഞ്ഞു.

” ജീ, താങ്കളുടെ സർക്കാർ കഴിഞ്ഞ 28 മണിക്കൂറായി ഓർഡറോ എഫ്ഐആറോ ഇല്ലാതെ എന്നെ പൊലീസ് കസ്റ്റഡിയിലാക്കിയിരിക്കുകയാണ്. അന്നദാതാക്കളെ വാഹനം കയറ്റിക്കൊന്നവരെ എന്ത് കൊണ്ട് കസ്റ്റഡിയിലെടുത്തില്ല ?” – പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരില്‍ സമരം ചെയ്തിരുന്ന കർഷകരുടെ ഇടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകനോടിച്ച കാറുള്‍പ്പടെ വാഹനങ്ങള്‍ ഇടിച്ചുകയറ്റിയത്. ഇതുവരെ 9 പേർക്കാണ് ഇതേതുടർന്ന് ജീവന്‍ നഷ്ടമായത് . സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.