ഇത് നാണംകെട്ട വേട്ടയാടല്‍; പാർട്ടി ചിദംബരത്തോടൊപ്പം ഉണ്ട് : പ്രിയങ്ക ഗാന്ധി

Jaihind News Bureau
Wednesday, August 21, 2019

പി. ചിദംബരത്തെ വേട്ടയാടുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാർട്ടി ചിദംബരത്തോടൊപ്പം ഉണ്ട്. നീതിക്കായി പോരാടും. ഭരണസംബന്ധമായ കാര്യങ്ങൾ ഒരു സങ്കോചവുമില്ലാതെ പറയുകയും സര്‍ക്കാരിന്‍റെ വീഴ്ചകള്‍ തുറന്നുകാട്ടുകയും സത്യം പറയുകയും ചെയ്യുന്ന ധീരനാണ് പി. ചിദംബരം. സത്യം ഭീരുക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും അവരെ ഭയപ്പെടുത്തും. അതാണ് ഈ നാണംകെട്ട വേട്ടയാടലിനു കാരണം. തിരിച്ചടികള്‍ കണക്കാക്കാതെ ചിദംബരത്തെ പിന്തുണയ്ക്കുമെന്നും പരിണിത ഫലം എന്തുതന്നെയായാലും സത്യത്തിന് വേണ്ടി പോരാടുമെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.