കണ്ണീരടക്കാനാകാതെ അമ്മ ; ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് പ്രിയങ്ക| VIDEO

Jaihind News Bureau
Saturday, October 3, 2020

ഹാത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാവിനെ ആശ്വസിപ്പിച്ച് പ്രിയങ്ക ഗാന്ധി. തനിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ അമ്മയെ ചേർത്ത്പിടിച്ച് പ്രിയങ്ക ഗാന്ധി ആശ്വസിപ്പിച്ചു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 5 അംഗ കോണ്‍ഗ്രസ് സംഘം ഹാത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിർ രഞ്ജന്‍ ചൗധരി, മുകുള്‍ വാസ്നിക് എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് ഹാത്രസിലെത്തിയത്. തങ്ങൾ നേരിട്ട ക്രൂരതയെയും അവ​ഗണനയെയും അനീതിയെയും കുറിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും ഇരുവരോടും പറഞ്ഞു. പിതാവിൽ നിന്നും സഹോദരനിൽ നിന്നും രാഹുൽ ​ഗാന്ധി വിവരങ്ങൾ ചോ​ദിച്ചറിഞ്ഞു.

കുടുംബത്തിനൊപ്പമുണ്ടാകുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ഒരു ശക്തിക്കും ഈ കുടുംബത്തിന്‍റെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്നും പറഞ്ഞു. ഇരയുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് യുപി സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.