പ്രിയങ്കാ ഗാന്ധി ശനിയാഴ്ച്ച വയനാട്ടിലെത്തും, അഞ്ചിടങ്ങളില്‍ പ്രസംഗം

Jaihind Webdesk
Thursday, April 18, 2019

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക  ഗാന്ധി ശനിയാഴ്ച്ച ഏപ്രില്‍ 20ന് വയനാട്ടിലെത്തും. വയനാട് പാർലമെൻറ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി അറിയിച്ചു. ശനിയാഴ്ച രാവിലെ പത്തു മണിക്ക് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്കഗാന്ധി 10.30 ന് മാനന്തവാടിയിൽ പൊതു യോഗത്തിൽ പങ്കെടുക്കും. തുടർന്ന് 12 .15 നു വാഴക്കണ്ടി കുറുമകോളനിയിൽ പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ വസന്തകുമാറിൻറെ കുടുംബത്തെ സന്ദർശിക്കും. ഒന്നരക്ക് പുൽപ്പള്ളിയിൽ കർഷക സംഗമത്തിൽ പങ്കെടുത്തശേഷം മൂന്നു മണിക്ക് നിലമ്പുരിലും നാലിന് അരീക്കോടും പൊതു യോഗങ്ങളിൽ പങ്കെടുക്കുമെന്നും വേണുഗോപാൽ അറിയിച്ചു.