പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാഷ്ട്രീയത്തെ തരംതാഴ്ത്തുകയാണ്; അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റില്‍ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി

അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റില്‍ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി.  പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാഷ്ട്രീയത്തെ തരംതാഴ്ത്തുകയാണെന്ന് പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് ഭരണഘടനാവിരുദ്ധവും തെറ്റുമാണ്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തിരഞ്ഞെടുപ്പിന്‍റെ പേരില്‍ ഈ രീതിയിൽ ലക്ഷ്യമിടുന്നത് ഗുരുതരമായ തെറ്റും ഭരണഘടനാവിരുദ്ധവുമാണെന്നാണ് പ്രിയങ്ക ഗാന്ധി കുറിച്ചത്.  ഇത്തരം രീതി പ്രധാനമന്ത്രിക്കോ അദേഹത്തിന്‍റെ സർക്കാരിനോ ചേരുന്നതല്ലെന്നും കൂട്ടിച്ചേർത്തു.

‘തെരഞ്ഞെടുപ്പിൽ പോരാടി വിമർശകരെ നേരിടുകയും അവരുടെ നയങ്ങളെയും പ്രവർത്തനശൈലിയേയും ആക്രമിക്കുന്നതാണ് ജനാധിപത്യരീതി. എന്നാൽ രാജ്യത്തെ സ്ഥാപനങ്ങളുടെ ശക്തി ഉപയോഗിച്ച് എതിരാളികളെ ദുർബലപ്പെടുത്തുന്നത് ജനാധിപത്യ തത്വങ്ങൾക്ക് എതിരാണെന്നും പ്രിയങ്ക ഗാന്ധി കുറിച്ചു.

Comments (0)
Add Comment