പ്രിയങ്ക ഗാന്ധി അയോധ്യയിൽ; സന്ദര്‍ശനം ഉത്തർ പ്രദേശിലെ രണ്ടാംഘട്ട പ്രചാരണ പരിപാടികളുടെ ഭാഗമായി

Jaihind Webdesk
Friday, March 29, 2019

ഉത്തർ പ്രദേശിലെ രണ്ടാംഘട്ട പ്രചാരണ പരിപാടികളുടെ ഭാഗമായി പ്രിയങ്ക ഗാന്ധി അയോധ്യയിൽ. ഹനുമാൻ ഗഢി ക്ഷേത്രത്തിൽ പ്രിയങ്ക ദർശനം നടത്തും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രചാരണ രംഗത്ത് സജീവമാണ്. ഹരിയാനയിൽ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് റോഡ് ഷോയിലും ജനപരിവർത്തനയാത്രയിലും അദ്ദേഹം പങ്കെടുക്കും.

മൂന്ന് ദിവസം നീണ്ടു നിന്ന പരിപാടിയിൽ അമേഠി, റായ്ബറേലി, ഫൈസാബാദ് എന്നിവിടങ്ങൾ പ്രിയങ്ക ഗാന്ധി സന്ദർശിച്ചിരുന്നു.

പ്രയാഗ് രാജ് മുതൽ വാരണാസി വരെ നടത്തിയ ഗംഗാ യാത്രയ്ക്ക് ശേഷമാണ് രണ്ടാം ഘട്ട പ്രചാരണ പരിപാടികൾക്കായി തുടക്കം കുറിച്ചത്. പ്രിയങ്കയുടെ ആദ്യ പരിപാടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലായിരുന്നു.  യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ പ്രിയങ്ക എത്തും. ഇവിടെയും ബൂത്ത് തല സംവദിക്കുന്നതിനായിരിക്കും സമയം ചെലവഴിക്കുക.

വെള്ളിയാഴ്ചയാണ് അയോധ്യയിൽ എത്തുന്നത്. ഫൈസാബാദിൽ റോഡ് ഷോ സംഘടിപ്പിക്കുന്ന പ്രിയങ്ക അയോധ്യയിലെ ഹനുമാൻ ഗഢി ക്ഷേത്രത്തിൽ ദർശനം നടത്തും. ഫൈസാബാദ് വരെയുള്ള യാത്രയിൽ 32 ഇടങ്ങളിൽ പ്രിയങ്ക ജനങ്ങളുമായി സംവദിച്ചു വരുന്നത്. ഡൽഹിയിൽ നിന്നും ട്രെയിൻ മാർഗം യാത്ര നടത്താനായിരുന്നു പ്രിയങ്ക തീരുമാനിച്ചിരുന്നത്.എന്നാൽ സുരക്ഷാ പ്രശ്‌നങ്ങളെ തുടർന്ന് ഇത് റദ്ദാക്കുകയായിരുന്നു. അതേസമയം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഹരിയാനയിൽ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് റോഡ് റോഡ് ഷോയിലും ജനപരിവർത്തനയാത്രയിലും പങ്കെടുക്കും.[yop_poll id=2]