വയനാടിന്റെ ശബ്ദമായി പ്രിയങ്ക; മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുടെ നഷ്ടപരിഹാര വിഷയം ലോക്സഭയില്‍ ഉന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി

ഡല്‍ഹി: മനുഷ്യ-വന്യജീവി സംഘട്ടന കേസുകളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന വിഷയം ലോക്‌സഭയില്‍ അവതരിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. ചോദ്യോത്തര വേളയില്‍ ഒരു ഉപചോദ്യം ചോദിക്കുമ്പോള്‍, തന്റെ മണ്ഡലത്തില്‍ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് സഭയോട് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

മനുഷ്യര്‍ക്കെതിരായ മൃഗങ്ങളുടെ ആക്രമണം ഉള്‍പ്പെടുന്ന കേസുകളില്‍ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും നഷ്ടപരിഹാരം വര്‍ധിപ്പിക്കുമോ എന്നും പ്രിയങ്ക ചോദിച്ചു.

Comments (0)
Add Comment