തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം തെറ്റ്; സ്വകാര്യ കമ്പനി രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു

തെരഞ്ഞെടുപ്പിന്‍റെ ഒരു ഘട്ടത്തിലും സ്വകാര്യ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം തെറ്റെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവിപാറ്റുകളും പരിശോധിച്ചിരുന്നത് സ്വകാര്യ കമ്പനിയാണെന്ന് വിവരാവകാശനിയമപ്രകാരം പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. ദ ക്വിന്‍റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2018ലെ രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുമെല്ലാം ഇ.വി.എമ്മുകളും വിവിപാറ്റുകളും കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിരുന്നത്  സ്വകാര്യ കമ്പനിയുടെ ജീവനക്കാരെയായിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത്തരത്തില്‍ സ്വകാര്യ കണ്‍സല്‍ട്ടിംഗ്എന്‍ജിനീയര്‍മാരെ തെരഞ്ഞെടുപ്പിന്‍റെ നിര്‍ണായക ചുമതലകള്‍ ഏല്‍പിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അഡ്വ. അമിത് അലുവാലിയ നല്‍കിയ വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.

വോട്ടിംഗ് മെഷീനുകളും വിവിപാറ്റുകളും നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയായ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള എന്‍ജിനീയര്‍മാരാണ് 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇടപെട്ടിരുന്നതെന്ന് ആര്‍.ടി.ഐ രേഖ വ്യക്തമാക്കുന്നു. കണ്‍സള്‍ട്ടന്‍റ്സ് എന്ന് അറിയപ്പെടുന്ന ഈ എന്‍ജിനീയര്‍മാരായിരുന്നു വോട്ടെണ്ണലിന്‍റെ  സമയം വരെ വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റുകളും കൈകാര്യം ചെയ്തിരുന്നത്. അതേസമയം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വകാര്യ കമ്പനികള്‍ ഇടപെട്ടിട്ടില്ല എന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞിരുന്നത്. ദ ക്വിന്‍റ് നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്കുള്ള മറുപടിയിലാണ് സ്വകാര്യ കമ്പനി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ ഭാഗമായിരുന്നു എന്ന് വ്യക്തമായത്.

private companyelectionsevm
Comments (0)
Add Comment