കോഴിക്കോട് അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 50ഓളം പേർക്ക് പരുക്ക്, ഡ്രൈവര്‍മാരുടെ നില ഗുരുതരം

 

കോഴിക്കോട്: അത്തോളിയിൽ താഴത്ത് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 50ഓളം പേർക്ക് പരുക്കേറ്റു. ബസ് ഡ്രൈവർമാരുടെ നില ഗുരുതരമാണ്. അമിത വേ​ഗതയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടെയ്ക്ക് പോവുകയായിരുന്ന എസി ബ്രദേഴ്‌സും, കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് വരികയായിരുന്ന അജ്‌വ ബസ്സുമാണ് കൂട്ടിയിടിച്ചത്.

പരുക്കേറ്റ 20 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും 20 പേരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ​കുറ്റ്യാടിയിൽ നിന്നുള്ള ബസ് ട്രാക്ക് മാറി ഓടുന്നതിനിടെ എതിർ വശത്തുകൂടി വന്ന ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.

Comments (0)
Add Comment