ബസ് ചാര്‍ജ് കൂട്ടണം; സ്വകാര്യബസുടമകള്‍ അനിശ്ചിതകാല സമരത്തിന്

നവംബർ ഒന്ന് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഓൾ കേരളാ ബസ് ഓപറേറ്റേഴ്സ് കോ-ഓർഡിനേഷൻ. ബസ് ചാർജ് വർധിപ്പിക്കണമെന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഇതിന് മുന്നോടിയായി 24 ന് വാഹന പ്രചരണ ജാഥ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മിനിമം ചാർജ് പത്ത് രൂപയാക്കുക, വിദ്യാർഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കുക, ഡീസൽ വിലയിൽ സ്വകാര്യ ബസുകൾക്ക് ഇളവ് അനുവദിക്കുക, സ്വകാര്യ ബസുകളുടെ വാഹന നികുതി ഒഴിവാക്കുക തുടങ്ങി എട്ടോളം ആവശ്യങ്ങളുന്നയിച്ചാണ് ഓൾ കേരളാ ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷന്‍റെ കീഴിലുള്ള സ്വകാര്യ ബസുകൾ നവംബർ ഒന്ന് മുതൽ സമരം നടത്തുന്നത്. 2018 മാർച്ച് ഒന്നിനാണ് ബസ് ചാർജ് അവസാനമായി വർധിപ്പിച്ചത്.  നിലവിൽ 1800 മുതൽ 2000 രൂപ വരെ ഡീസലിന് മാത്രം അധിക ചെലവ് വരുന്നു. സർക്കാർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം.

https://www.youtube.com/watch?v=YIIEtgf8osQ

സർക്കാർ അനുകൂല നടപടി സ്വീകരിക്കാൻ തയാറായില്ലെങ്കിൽ ഈ മാസം കയറ്റിയിട്ട 3000 ബസുകൾക്കൊപ്പം സംഘടനയുടെ കീഴിൽ സർവീസ് നടത്തുന്ന അയ്യായിരത്തോളം ബസുകളും സർവീസ് നിർത്തിവെക്കും. ഇതിന് മുന്നോടിയായി 24 ന് കോട്ടയം ജില്ലയിൽ വാഹന പ്രചരണ ജാഥ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

private bus strike
Comments (0)
Add Comment