രാജ്കോട്ടിൽ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരത്തിൽ പൃഥിഷായ്ക്ക് സെഞ്ച്വറി. അരങ്ങേറ്റ മൽസരത്തിൽ 107 പന്തിൽ നിന്നും 15 ബൗണ്ടറികളുടെ അകമ്പടിയോടെ 102 റൺസ് നേടിയാണ് സെഞ്ച്വറി തികച്ചത്.
അരങ്ങേറ്റ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡോടെയാണ് പ്രഥ്യി ഷാ രാജ്കോട്ടിൽ വിൻഡീസിനെതിരെ ബാറ്റ് ചെയ്യുന്നത്. 59 വർഷം പഴക്കമുള്ള റെക്കോർഡാണ് താരം തകർത്തത്. വെറും പതിനാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പരിചയമുള്ള പതിനെട്ടുകാരനെ ഇന്ത്യൻ ടീമിലേക്ക് ക്ഷണിച്ചപ്പോൾ മുഖം ചുളിച്ചവർക്കുള്ള മറുപടിയാണ് പൃഥ്വി ഷായുടെ ബാറ്റിംഗ്.
???
Take a bow, @PrithviShaw #INDvWI pic.twitter.com/3ttCamlAcl
— BCCI (@BCCI) October 4, 2018
രാജ്കോട്ടിൽ ക്രിക്കറ്റ് പ്രേമികൾ ഇന്ന് ഒരുപക്ഷേ കണ്ടത് സച്ചിനെയും ലാറയുമായിരിക്കാം. ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരരിക്കുന്ന പ്രഥ്യ ഷായുടെ ഇന്നിംഗ്സ് കണ്ടാൽ അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതം ഉള്ളൂ. രാജ്യാന്തര ക്രിക്കറ്റിൽ ഒരു 18 വയസ്സുകാരന്റെ അരങ്ങേറ്റത്തെക്കുറിച്ച് നെറ്റി ചുളിച്ചവർക്കുള്ള കൃത്യമായ മറുപടിയാണ് തന്റെ അരങ്ങേറ്റത്തിലൂടെ പ്രഥ്യി ഷാ ക്രിക്കറ്റ് ആരാധകർക്ക് സമ്മാനിച്ചത്. കഴിഞ്ഞ 2 വർഷത്തിനടെ തന്റെ മികവ് ആകുവോളം തെളിയിച്ചാണ് പ്രഥ്യി ഷാ ടീമിൽ ഇടം പിടിച്ചത്. ജൂനിയർ തലത്തിലും ഇന്ത്യ എ ടീമിന് വേണ്ടിയും കളിച്ച ഷാ റൺസ് വാരിക്കൂട്ടി, ആ പ്രകടനങ്ങൾ ഒക്കെയാവും ഒരുപക്ഷേ പ്രഥ്യി ഷായ്ക്ക് ആത്മവിശ്വാസം നൽകുന്നതും. 18 വർഷവും 329 ദിവസം പ്രാമുള്ളപ്പോഴാണ് താരം അരങ്ങേറ്റത്തിൽ അർദ്ധ സെഞ്ച്വറി നേടിയത്. 1959 ൽ 20 വർഷവും 126 ദിവസം പ്രായമുള്ളപ്പോൾ അബ്ബാസ് അലി ബൈഗ് നേടിയ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. മൂന്നാം സ്ഥാനത്തുള്ള ഗുണ്ടപ്പ വിശ്വനാഥ് 20 വർഷവും 276 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു അരങ്ങേറ്റ മത്സരത്തിൽ ഫിഫ്റ്റി നേടിയത്.
അരങ്ങേറ്റത്തിലെ വേഗതയാർന്ന ഇന്ത്യക്കാരന്റെ അർദ്ധ സെഞ്ച്വറിയിൽ യുവാരാജിനും ഹർദ്ദിക്കിനും ശിഖർ ധവാനും പുറകിൽ നാലാമനാകാനും ഷായ്ക്ക് കഴിഞ്ഞു. യുവി 42 പന്തുകളിൽ നിന്നും ഹർദ്ദിക് പാണ്ഡ്യ 48 പന്തിലും ശിഖർ ധവാൻ 50 പന്തുകളിൽ നിന്നുമായിരുന്നു ഫിഫ്റ്റി നേടിയത്. ഷായാകട്ടെ 56 പന്തുകളിലും.ഇന്ത്യക്കായി ടെസ്റ്റ് മത്സരം കളിക്കുന്ന 293 ാം താരമായാണ് പൃഥ്വി കോഹ്ലിയുടെ കീഴിൽ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയത്. ആദ്യ മത്സരത്തിനിറങ്ങുന്ന തനിക്ക് യാതൊരു ടെൻഷനും ഇല്ലെന്ന് കഴിഞ്ഞദിവസം താരം പ്രതികരിച്ചിരുന്നു
സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്ന അനുഭവസമ്ബത്ത് കുറഞ്ഞ താരമാണ് പൃഥി ഷാ. സച്ചിൻ 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ചായിരുന്നു ടെസ്റ്റ് ടീമിൽ ഇടംപിടിച്ചത്. ഷായാകട്ടെ 14 മത്സരങ്ങളിലും. വെറും 14 മത്സരങ്ങൾ മാത്രമേയുള്ളൂവെങ്കിലും അതിൽ മികച്ച റെക്കോർഡാണ് താരത്തിനു ഉയർത്തിക്കാട്ടാൻ ഉള്ളത്. ഏഴ് സെഞ്ച്വറികളും അഞ്ച് അർദ്ധ സെഞ്ച്വറികളുമാണ് താരം 14 മത്സരങ്ങളിൽ നിന്നും നേടിയത്. 1418 റൺസ് സ്വന്തം പേരിൽ കുറിക്കുകയും ചെയ്തു.