രാഹുൽഗാന്ധിയുടെ മത്സരത്തിലൂടെയുള്ള സാന്നിധ്യം സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ മാറ്റം ഉണ്ടാക്കുമെന്ന് ഉമ്മൻചാണ്ടി

webdesk
Sunday, March 24, 2019

രാഹുൽഗാന്ധിയുടെ മത്സരത്തിലൂടെയുള്ള സാന്നിധ്യം സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ മാറ്റം ഉണ്ടാക്കുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി. കോൺഗ്രസ് ഉയർത്തുന്ന ആശയങ്ങൾക്ക് ഉറച്ച പിന്തുണ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ നൽകുന്നുണ്ട്. അമേഠിയിൽ രാഹുൽ ഗാന്ധി മത്സരിക്കാത്തത് ഭയം മൂലം എന്ന പ്രചരണം നടത്തുന്നവർ അദ്ദേഹത്തിൻറെ മുൻവർഷങ്ങളിലെ ഭൂരിപക്ഷം പരിശോധിച്ചാൽ സംശയങ്ങൾ തീരും. സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമതീരുമാനം രാഹുൽഗാന്ധി എടുക്കുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.