കള്ളപ്പണ ഇടപാട് തെളിഞ്ഞെന്ന് ഇ.ഡി ; സ്വർണ്ണക്കടത്ത് കേസില്‍ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു

Jaihind News Bureau
Wednesday, October 7, 2020

 

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇ.ഡി പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് 303 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. സ്വപ്ന, സരിത്ത്, സന്ദീപ്,  തുടങ്ങിയവർ കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നു. പ്രതികളുടെ കുറ്റം തെളിഞ്ഞെന്നും ജാമ്യം നല്‍കരുതെന്നും ഇ.ഡി ആവശ്യപ്പെട്ടു. സ്വപ്ന അടക്കം എഴ് പ്രതികളുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി പരിഗണിക്കാനിരിക്കെയാണ് ഇ.ഡിയുടെ നീക്കം.