മധ്യപ്രദേശിലും മിസോറാമിലും നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമായ സൂചനകളാണ് മധ്യപ്രദേശിലെ പോളിംഗ് ബൂത്തുകളില്‍ നിന്നും വ്യക്തമാകുന്നത്. രാഹുല്‍ ഗാന്ധിയിലൂടെ വലിയൊരു തരംഗം മധ്യപ്രദേശില്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. ബിജെപിയുടെ പതനമായിരിക്കും മധ്യപ്രദേശില്‍ ഉണ്ടാകുകയെന്ന പ്രവചനങ്ങള്‍ ശക്തമാണ്.
ബിജെപിയുടെ ശക്തിമേഖലകളില്‍ എല്ലാം തന്നെ ഭരണ വിരുദ്ധ വികാരം രൂക്ഷമാണ്. ബിജെപിയുടെ പ്രകടനപത്രിക വെറും നിരാശ നല്‍കിയെന്നാണ് മറ്റൊരു വസ്തുത. എന്നാല്‍ കോണ്‍ഗ്രസ് എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തി ഇറക്കിയ പത്രികയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സംസ്ഥാനം മുഴുവന്‍ മാറി ചിന്തിക്കുമ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമായി വന്‍ മാറ്റം ഉണ്ടാകാനുള്ള സാധ്യതയാണ് കാണുന്നത്.
ഇത്തവണ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് മധ്യപ്രദേശില്‍ മുഖ്യപ്രചാരകന്‍ ആയത്. മോദിയുടെ വാക്കുകള്‍ ജനം ഏറ്റെടുക്കുന്നില്ലെന്ന സൂചനയുടെ ഭാഗമാണ് ചൗഹാന്‍ കടുത്ത പ്രചരണം നടത്തിയെങ്കിലും ഭരണവിരുദ്ധ തരംഗം എല്ലാ മേഖലകളിലും പ്രകടമാണ്.
രാഹുല്‍ ഗാന്ധി മധ്യപ്രദേശില്‍ ഒരു വിജയ ഫോര്‍മുലയായി മാറിയിരിക്കുകയാണ്. ഹിന്ദു -മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ അദ്ദേഹം ഒരു പോലെ സ്വീകാര്യനാണ്. രാഹുലിന് വന്‍ പ്രാധാന്യമാണ് മധ്യപ്രദേശിലെ ജനങ്ങള്‍ നല്‍കുന്നത്.