പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനുള്ള തീയതി നീട്ടി; നിർദ്ദേശം അംഗീകരിക്കാനാവില്ല, പരിശോധന വേണ്ടെന്ന് വയ്ക്കണമെന്ന് രമേശ് ചെന്നിത്തല

പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള തീയതി നീട്ടി. ഈ മാസം 25 വരെയാണ് നീട്ടിയത്. 24 വരെ നാട്ടിലേയ്ക്ക് വരുന്നവർക്ക് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട. പരിശോധനാ കിറ്റുകളും ക്രമീകരണങ്ങളും മറ്റും 25നകം സജ്ജമാക്കാനാകുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. നാളെ മുതൽ പ്രവാസികൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിർദ്ദേശം.

എന്നാൽ സർക്കാർ നിർദ്ദേശം അംഗീകരിക്കാനാവില്ലെന്നും നീട്ടിവയ്ക്കുകയല്ല പരിശോധന വേണ്ടെന്ന് വയ്ക്കുകയാണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Comments (0)
Add Comment