യു.എ.പി.എ ചുമത്തിയത് തെറ്റ്; തിരുത്താൻ സര്‍ക്കാര്‍ തയ്യാറാകണം : പ്രകാശ് കാരാട്ട്

Jaihind News Bureau
Thursday, November 7, 2019

കോഴിക്കോട് പന്തീരങ്കാവിൽ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടിയെ വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ലഘുലേഖകൾ പിടിച്ചെടുത്തതുകൊണ്ട് മാത്രം മാവോയിസ്റ്റ് ആകണമെന്നില്ല.
യുഎപിഎ ചുമത്തുന്നതിനു സിപിഎം എതിരാണ്, യുഎപിഎ ചുമത്തിയ പോലീസ് നടപടി തെറ്റാണെന്നും ആ തെറ്റ് തിരുത്താൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രകാശ് കാരാട്ട് കൊച്ചിയിൽ പറഞ്ഞു.