ഡല്‍ഹി: സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ ഓര്‍ഡിനേറ്റര്‍ ചുമതല താല്‍ക്കാലികമായി പ്രകാശ് കാരാട്ടിന് നല്‍കാന്‍ തീരുമാനം. കേന്ദ്ര കമ്മിറ്റിയുടേതാണ് തീരുമാനം. നിലവില്‍ പിബി അംഗമാണ് കാരാട്ട്.
സിപിഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം മധുരയിലാണ്. അതുവരെ പിബിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ ഓര്‍ഡിനേറ്ററായി കാരാട്ട് തുടരുമെന്നാണ് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യച്ചൂരി അന്തരിച്ചതിനെ തുടര്‍ന്നാണ് കാരാട്ടിന് താല്‍ക്കാലിക ചുമതല നല്‍കുന്നത്. പിബി അംഗമായ വൃന്ദാ കാരാട്ടാണ് ഭാര്യ .
2005 മുതല്‍ 2015 വരെ കാരാട്ട് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്നു. 2015ല്‍ പ്രകാശ് കാരാട്ടിനു പിന്‍ഗാമിയായാണ് സീതാറാം യച്ചൂരി എത്തിയത്.