പ്രഫുല്‍ പട്ടേല്‍ 26 ന് ദ്വീപില്‍; നേരില്‍ കാണാന്‍ സേവ് ലക്ഷദ്വീപ് ഫോറം

Jaihind Webdesk
Tuesday, July 20, 2021

 

കവരത്തി : ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ എഴു ദിവസത്തെ സന്ദർശനത്തിനായി 26ന് ദ്വീപിൽ എത്തും. അവധിയിൽ പോയ കളക്ടർ അസ്‌കർ അലിയും 26ന് മുമ്പ് ദ്വീപിലെത്തും. വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയതിനാൽ ആഴ്ചകൾക്കു മുൻപു തന്നെ പട്ടേലിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർ ദ്വീപിൽ എത്തിയിട്ടുണ്ട്. സേവ് ലക്ഷദ്വീപ് ഫോറം അദ്ദേഹത്തെ നേരിൽ കണ്ട് വിവിധ ആവശ്യങ്ങൾ ഉന്നയിക്കും. അഡ്മിനിസ്‌ട്രേറ്ററുടെ കഴിഞ്ഞ മാസത്തെ സന്ദർശനം ദ്വീപിൽ കരിദിനമായിട്ടാണ് ആചരിച്ചത്.