പ്രദ്യോത് കിഷോർ ദേബ് ബർമന്‍ ത്രിപുര പിസിസി അധ്യക്ഷന്‍

Jaihind Webdesk
Tuesday, February 26, 2019

ത്രിപുര പിസിസി അധ്യക്ഷനായി യുവ നേതാവ് പ്രദ്യോത് കിഷോർ ദേബ് ബർമനെ നിയമിച്ചു. ബിരാജിത് സിൻഹയ്ക്ക് പകരമാണ് ദേബ് ബർമനെ അധ്യക്ഷനാക്കിയത്. ദേബ് ബർമന്‍റെ നിയമനം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി അംഗീകരിച്ചു.

പാർലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ പിസിസി അദ്ധ്യക്ഷനെ ഹൈക്കമാന്റ് പ്രഖ്യാപിച്ചത്. നിലവിൽ വർക്കിങ് പ്രസിഡന്‍റുകൂടിയായ യുവ നേതാവ് പ്രദ്യോത് കിഷോർ ദേബ് ബർമനെ പിസിസി പ്രസിഡന്‍റായി നിയമിച്ചു. നിലവിലെ പ്രസിഡന്‍റ് ബിരാജിത് സിൻഹയ്ക്ക് പകരമാണ് ദേബ് ബർമെന്‍റെ നിയമനം.

ദേബ് ബർമന്‍റെ നിയമനം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി അംഗീകരിച്ചു. പ്രദ്യോത് കിഷോർ ദേബ് ബർമനെ യുവത്വവും അനുഭവസമ്ബത്തും സംസ്ഥാനത്ത് പ്രയോജനം ചെയ്യുമെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. ത്രിപുരയിലെ മാണിക്യ രാജകുടുംബത്തിലെ ഇപ്പോഴത്തെ ഏക അവകാശി കൂടിയാണ് പ്രദ്യോത്. ത്രിപുരയിലെ അവസാന രാജാവ് മഹാരാജ ബീർ ബിക്രം കിഷോർ പ്രദ്യോതിന്‍റെ കൊച്ചുമകൻ കൂടിയാണ് ഈ യുവനേതാവ്.[yop_poll id=2]