ജനസാഗരമായി പ്രചരണ പദയാത്ര

Jaihind Webdesk
Monday, November 12, 2018

K-Muraleedharan-Yathra-12

വിശ്വാസ സംരക്ഷണത്തിന്‍റെ ആവശ്യകത വ്യക്തമാക്കി കെ.പി.സി.സി പ്രചാരണ സമിതി ചെയർമാൻ കെ മുരളീധരൻ നയിക്കുന്ന പ്രചരണ പദയാത്രയുടെ രണ്ടാം ദിനത്തിലെ പര്യടനം അവസാനിച്ചു. കൊല്ലം ജില്ലയിലെ നിലമേലിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വന്‍ജനാവലിയാണ് യാത്രയിലുടനീളം കാണാനായത്.

തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂർത്തിയാക്കി ജില്ലാ അതിർത്തിയായ തട്ടത്തുമലയിലെത്തിയ പ്രചരണ പദയാത്രയ്ക്ക് കൊല്ലം ഡി.സി.സി അധ്യക്ഷ ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിൽ ബാന്‍ഡ് മേളത്തിന്‍റെ അകമ്പടിയോടെ ആവേശോജ്വല സ്വീകരണമാണ് നൽകിയത്.

ഇരു ജില്ലകളിലേയും പ്രവർത്തകർ ഒത്തുചേർന്നതോടെ സമാപന വേദിയായ നിലമേൽ ജനസാഗരമായി മാറി. ജനപങ്കാളിത്തവും ആരവങ്ങളും യാത്രയെ കൂടുതൽ ആവേശത്തിലാക്കി.

സങ്കുചിതമായ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി സി.പി.എമ്മും ബി.ജെ.പിയും ശബരിമലയെ കലാപഭൂമിയാക്കിയെന്നും ഹിന്ദു പുരാണങ്ങളിലെ ദുഷ്ട കഥാപാത്രങ്ങൾക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ സ്ഥാനമെന്നും തുടർന്ന് സംസാരിച്ച കെ മുരളീധരൻ കുറ്റപ്പെടുത്തി.

എൻ.കെ പ്രേമചന്ദ്രൻ എം.പി, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി-ഡി.സി.സി ഭാരവാഹികൾ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.