പി.ആർ ശ്രീജേഷ് കൊച്ചിയില്‍ ; ആവേശ വരവേല്‍പ്പ്

Jaihind Webdesk
Tuesday, August 10, 2021

കൊച്ചി : ടോക്യോ ഒളിമ്പിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേട്ടത്തിന് ശേഷം നാട്ടിലെത്തിയ  പി. ആർ ശ്രീജേഷിന് ജന്മനാട്ടില്‍ ആവേശ സ്വീകരണം. നെടുമ്പാശേരിയിലെത്തിയ ശ്രീജേഷിന് സർക്കാർ ഔദ്യോഗിക സ്വീകരണം നല്‍കി. മന്ത്രി അബ്ദുറഹ്മാന്‍, അന്‍വര്‍ സാദത്ത് എംഎല്‍എ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, ശ്രീജേഷിന്റെ മാതാപിതാക്കള്‍, ഭാര്യ, മക്കള്‍ തുടങ്ങിയവര്‍ സ്വീകരണച്ചടങ്ങിനെത്തി.

നെടുമ്പാശേരിയില്‍ നിന്നും തുറന്ന വാഹനത്തില്‍ ഘോഷയാത്രയുടെ അകമ്പടിയോടെ ശ്രീജേഷിനെ ജന്മനാട്ടിലേക്ക് ആനയിക്കും.