സർക്കാരിന്‍റെ വാഴ്ത്തുപാട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ പിആർ ഏജന്‍സിക്ക് കോടികളുടെ കരാർ ; പെരുമാറ്റച്ചട്ടലംഘനമെന്ന് പരാതി

 

തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിലൂടെ കേരള സർക്കാരിന്‍റെ വാഴ്ത്തുപാട്ടുകള്‍ പ്രചിപ്പിക്കാന്‍ കർണാടക ആസ്ഥാനമായ പി.ആർ കമ്പനിയെ ഏല്‍പ്പിച്ചതില്‍ പെരുമാറ്റച്ചട്ടലംഘനമെന്ന് പരാതി. കർണാടക ആസ്ഥാനമായ കൺസെപ്റ്റ് കമ്യൂണിക്കേഷൻസ് പ്രെവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഒന്നരക്കോടിയിലേറെ രൂപയ്ക്കാണ് കരാർ നല്‍കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ സർക്കാരിനെ സ്തുതി പാടാന്‍ കൺസെപ്റ്റ് കമ്യൂണിക്കേഷൻസ് പ്രെവറ്റ് ലിമിറ്റഡിന് കോടികളാണ് പിണറായി സർക്കാർ നൽകിയിരിക്കുന്നത്. സംസ്​ഥാന സർക്കാറിന്‍റെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിന് 1, 51, 23, 000 രൂപയ്ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം പുറത്തിറങ്ങിയ ഫെബ്രുവരി 26 നാണ്​ ഇതുസംബന്ധിച്ച ഉത്തരവ്​ പുറപ്പെടുവിച്ചത്​.

ഇതുസംബന്ധിച്ച്​ ടെൻഡർ വിളിച്ചപ്പോൾ മൂന്ന്​ കമ്പനികളാണ്​ അപേക്ഷിച്ചത്​. ഇതിൽ സകുറ സൊലൂഷൻ എന്ന കമ്പനി നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. മറ്റൊരു കമ്പനിയായ ആഡ്​ ഇന്ത്യ അഡ്വൈർ​ട്ടേർസ് ​ എന്ന കമ്പനി ഉയർന്ന തുകയാണ്​ ആവശ്യപ്പെട്ടതെന്നും ഉത്തരവിൽ പറയുന്നു. ഒടുവിൽ ഏറ്റവും കുറഞ്ഞ തുകയായ 1,51,23000 രൂപ രേഖപ്പെടുത്തിയ കൺസപ്​റ്റ്​ കമ്യൂണിക്കേഷന്​ കരാർ നൽകുകയായിരുന്നു. ​മുഖ്യമന്ത്രിയുടെ കീഴിലുള്ള ഇൻഫർമേഷൻ ആൻഡ്​ വകുപ്പാണ്​ ഇവരുടെ പ്രവർത്തനം നിയന്ത്രിക്കുക.

 

 

Comments (0)
Add Comment