കൊന്നിട്ടും കൊതിതീരാതെ പി.പി ദിവ്യ; നവീന്‍ ബാബുവിനെ വീണ്ടും അഴിമതിക്കാരനാക്കി സിപിഎം വനിത നേതാവ്


കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിരിഗണിച്ച് തലശ്ശേരി കോടതി.താന്‍ ചെയ്ത പ്രവര്‍ത്തിയെ വീണ്ടും ന്യായീകരിക്കുകയാണ് പി.പി.ദിവ്യ.അതെസമയം അഴിമതിക്കെതിരായ പരസ്യസന്ദേശം എന്ന നിലയിലാണ് കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെതിരെ യാത്രയയപ്പില്‍ സംസാരിച്ചതെന്ന് പി പി ദിവ്യ കോടതിയില്‍.

അതെസമയം കുറേയേറെ ഉത്തരവാദിത്തമുള്ള പൊതു പ്രവര്‍ത്തകയാണ് ദിവ്യയെന്നായിരുന്നു പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സ്ഥാനം രാജിവച്ചു. ആരോപണങ്ങളില്‍ പലതും കെട്ടുകഥയാണ്. നിരവധി പുരസ്‌കാരങ്ങള്‍ കിട്ടിയ പൊതു പ്രവര്‍ത്തകയാണ് പി പി ദിവ്യയെന്നും സാധാരണക്കാര്‍ക്ക് പ്രാപ്യമായ നേതാവാണെന്നും വാദത്തില്‍ ചൂണ്ടിക്കാട്ടി.

അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുക എന്നത് ഉത്തരവാദിത്തമാണെന്നും 40 കൊല്ലമായി എന്റെ പാര്‍ട്ടി നേതാക്കളില്‍ നിന്നും അതാണ് പഠിച്ചതെന്നും ദിവ്യ കോടതിയില്‍ വ്യക്തമാക്കി. ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും തെറ്റായ പ്രവണത ഉണ്ട്. ഉദ്യോഗസ്ഥര്‍ അഴിമതിക്കാര്‍ ആകരുതെന്നത് പൊതു സമൂഹത്തിന്റെ ആവശ്യമാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയത്. പരാതി ലഭിച്ചാല്‍ മിണ്ടാതിരിക്കണോയെന്നും ദിവ്യ ചോദിച്ചു.

ഗംഗധാരന്‍ എന്നയാളും പരാതി നല്‍കിയിരുന്നു. എഡിഎം നവീന്‍ ബാബുവിനെതിരെ 2 പരാതി ലഭിച്ചിരുന്നു. ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് ഗംഗാധരന്‍ പരാതി നല്‍കിയത്. യഥാര്‍ത്ഥത്തില്‍ പരാതി പരിഗണിക്കേണ്ടത് ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്നു. പക്ഷെ തന്റെ പരിധിയില്‍ അല്ലാത്ത കാര്യത്തില്‍ എഡിഎം ഇടപെട്ടു. എഴുതി നല്‍കിയതല്ലാതെ എഡിഎമ്മിനെക്കുറിച്ച് നേരിട്ട് പറഞ്ഞ പരാതികളും ഉണ്ട്.

പ്രശാന്ത് പരാതി നല്‍കിയതിന് പിന്നാലെ എഡിഎമ്മിനെ ബന്ധപ്പെട്ടുവെന്നും എന്‍ഒസി വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എഡിഎം നടപടി എടുത്തില്ല. പണം വാങ്ങിയെന്ന് പ്രശാന്ത് പറഞ്ഞപ്പോള്‍ ഞെട്ടി. ഇതില്‍ ഇടപെടണ്ടേ എന്ന് ചോദിച്ചു. അഴിമതിക്കെതിരായാണ് ഇടപെട്ടതെന്നും പ്രതിഭാഗം വാദത്തില്‍ പറയുന്നു.

Comments (0)
Add Comment