വൈദ്യുതി പ്രതിസന്ധി; മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം

 

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യുന്നതിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും. കെഎസ്ഇബി ചെയർമാൻ മുതൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

പ്രാദേശിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ആദ്യ അവലോകന യോഗമാണിത്. ഇന്നലെ ബോർഡിലെ സർവീസ് സംഘടനകളുമായി മന്ത്രി ചർച്ച നടത്തിയിരുന്നു. ഇന്നു നടക്കുന്ന യോഗത്തിൽ പ്രാദേശിക നിയന്ത്രണം തുടരുന്നതിൽ തീരുമാനമെടുക്കും. അതേസമയം സംസ്ഥാനത്ത് ഞായറാഴ്ച വരെ കേന്ദ്ര കാലാവസ്ഥാ  വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

 

Comments (0)
Add Comment