കോട്ടയം : പാലായില്‍ ജോസ്.കെ.മാണിക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം. ജോസ്.കെ.മാണിയെന്ന കുലംകുത്തിയെ തിരിച്ചറിയണമെന്നും പോളിങ് ബൂത്തില്‍ തിരിച്ചടി നല്‍കണമെന്നും സിപിഎം സേവ് ഫോറത്തിന്റെ പേരിലുള്ള പോസ്റ്ററില്‍ പറയുന്നു.
കഴിഞ്ഞദിവസം പാലാ നഗരസഭയില്‍ സിപിഎം-കേരള കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി നടന്നിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. നഗരസഭാ തീരുമാനം സിപിഎം കൗണ്‍സിലര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സിപിഎമ്മിലെ ബിനു പുലിക്കക്കണ്ടം, കേരള കോണ്‍ഗ്രസിലെ ബെജു കൊല്ലം പറമ്പില്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.